ഡബ്ലിനിലെ ഗ്രാൻഡ് കനാലിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.40 വയസ് പ്രായമുള്ള രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കനാലിൽ നിന്ന് കണ്ടെടുത്തതായി ഗാർഡായി പറയുന്നു. രണ്ടുപേരും ഐറിഷ് പൗരന്മാരാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ വഴിയാത്രക്കാരനായ ഒരാളാണ് വെള്ളത്തിൽ മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഗ്രാൻഡ് കനാലിൻ്റെ ഇരു കരകൾക്കും ചുറ്റുമുള്ള പ്രദേശം അടച്ചു.

റാണെലാഗ് റോഡ് പാലത്തിന് സമീപമുള്ള കനാലിൻ്റെ വടക്കൻ കരയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. Local Fianna Fáil TD Jim O’Callaghan രണ്ട് പേരുടെയും കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തി.

Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































