ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. ഗൾഫ് രാജ്യങ്ങളുടെചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിൽ നികുതി ഏർപ്പെടുത്തുന്നത്. അടുത്ത വർഷം മുതൽ ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറിയിട്ടുണ്ട്. അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ അടുത്ത വർഷം തന്നെ നികുതി ഏർപ്പെടുത്താനാണ് നീക്കം.

ഒമാന് പിന്നാലെ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി ഏർപ്പെടുത്തിയേക്കുമെന്നും ന്നാണ് സാമ്പത്തിക വിദഗ്ധർ സൂചന നൽകുന്നു. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്‌ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി നിർദേശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 9% കോർപറേറ്റ് നികുതി യുഎഇയിൽ നടപ്പാക്കിയിരുന്നു.
ഒമാനിൽ നടപ്പാക്കുന്ന നികുതി സ്വദേശികളെയും ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ബാധിക്കില്ലെന്നാണ് സൂചന. 5 മുതൽ 9 ശതമാനമായിരിക്കും ആദായ നികുതിയായി ഈടാക്കുക. എന്നാൽ, നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് പ്രാഥമിക വിവരം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb