നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചു. യാത്രക്കാരായവരാണ് മരിച്ചത്. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ടു പേർ ജീവനക്കാരാണ്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകട സ്ഥലം സന്ദർശിക്കും. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി. റൺവേയിൽനിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു.

രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ പൈലറ്റ് എം.ആർ.ശാക്യയെ കാഠ്മണ്ഡു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. യാത്രക്കാരിൽ 16 പേർ നേപ്പാൾ പൗരന്മാരാണ്. 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ ആണ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നു വീഴുകയായിരുന്നു. പൊഖാറയിലേക്കുള്ള വിമനമാണ് അപകടത്തിൽപ്പെട്ടത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അപകടം നടന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G