gnn24x7

മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി

0
172
gnn24x7

കല്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 228 ആയി ഉയർന്നു. 191 പേർക്കായുള്ള തിരച്ചിൽ ശക്തമാക്കി. ഇതുവരെ നടത്തിയ തിരച്ചിലിൽ 164 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 56 ശരീര ഭാഗങ്ങളും ദുരന്തമുഖത്തുനിന്ന് കണ്ടെത്തി.

കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാഗിമായി തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. കനോലി പാലത്തിന്റെ നിർമാണം പുരോ ഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും. പ്രതികൂല കാലാവസ്ഥയാണെങ്കെലും രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ല. സൈന്യത്തിന്റേയും മറ്റ് ഉദ്യോ ഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും സജീവമായി തന്നെ തുടരുന്നുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7