gnn24x7

ഇൻ്റൽ ആഗോളതലത്തിൽ 15,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കും

0
350
gnn24x7

ഇൻ്റൽ ആഗോളതലത്തിൽ ഏകദേശം 15,000 തൊഴിലാളികളെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ഇത് കമ്പനിയുടെ തൊഴിലാളികളുടെ എണ്ണത്തിന്റെ 15% ത്തിന് തുല്യമാണ്. ഐറിഷ് ആസ്ഥാനമായി കമ്പനിക്ക് 4,900 തൊഴിലാളികളാണുള്ളത്. വർഷത്തിൻ്റെ രണ്ടാം പാദത്തിൽ നിരാശാജനകമായ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, 2025 ൽ 10 ബില്യൺ ഡോളർ (9.27 ബില്യൺ യൂറോ) ചെലവ് ലാഭിക്കാൻ പദ്ധതിയിട്ടതായി ഇൻ്റൽ പറഞ്ഞു. ഈ വർഷം അവസാനത്തോടെ തൊഴിലാളികളെ വെട്ടിക്കുറക്കുന്ന നടപടികൾ ഭൂരിഭാഗവും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യോഗ്യരായ ജീവനക്കാർക്കായി അടുത്തയാഴ്ച മെച്ചപ്പെട്ട റിട്ടയർമെൻ്റ് ഓഫർ കമ്പനി പ്രഖ്യാപിക്കുമെന്നും സ്വമേധയാ പിരിഞ്ഞു പോകുന്നതിന് വിപുലമായ ആപ്ലിക്കേഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുമെന്നും സ്റ്റാഫിന് അയച്ച സന്ദേശത്തിൽ ഇൻ്റൽ സിഇഒ പാറ്റ് ഗെൽസിംഗർ പറഞ്ഞു. 2022 ഒക്ടോബറിൽ, ഇൻ്റൽ ഒരു പ്രധാന ചെലവ് ചുരുക്കൽ പദ്ധതി പ്രഖ്യാപിച്ചു. ആഗോള തലത്തിലുള്ള തൊഴിലാളികളുടെ എണ്ണം ഏകദേശം 132,000 ൽ നിന്ന് 125,000 ൽ താഴെയായി കുറയ്ക്കാൻ ശ്രമിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, കിൽഡെയറിലെ Leixlipലുള്ള പ്ലാൻ്റിൽ ഇൻ്റൽ അതിൻ്റെ ഏറ്റവും പുതിയ നിർമ്മാണ കേന്ദ്രമായ ‘ഫാബ് 34’ ഔദ്യോഗികമായി തുറന്നു.17 ബില്യൺ യൂറോയുടെ നിക്ഷേപത്തിൻ്റെ ഭാഗമായിരുന്നു ഇത്. ജൂണിൽ, Leixlip ലെ ‘Fab 34’ സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സംയുക്ത സംരംഭത്തിലെ 49% ഓഹരി 10 ബില്യൺ യൂറോയ്ക്ക് വിൽക്കുന്നതായി ഇൻ്റൽ പ്രഖ്യാപിച്ചു. ഇൻ്റലിൻ്റെ ആഗോള ഉൽപ്പാദന പ്രവർത്തനങ്ങളിൽ നിക്ഷേപിക്കുന്നതിന് മൂലധനം ലഭ്യമാക്കാൻ അനുവദിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഫണ്ടിംഗ് നയത്തിൻ്റെ ഭാഗമായിരുന്നു ഈ കരാർ. ഉടമ്പടി പ്രകാരം, പ്ലാൻ്റിൻ്റെ ഉടമസ്ഥാവകാശം ഇൻ്റൽ നിലനിർത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7