ഓഗസ്റ്റ് 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ സിറ്റി ഹാളിൽ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ സംഘർഷം കണക്കിലെടുത്ത് PSNI വാർഷിക അവധിയിൽ നിന്ന് കോൺസ്റ്റബിൾമാരെ തിരിച്ചുവിളിക്കുകയും യുകെയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് അധിക സേനയ്ക്ക് അഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട്. ഒത്തുചേരലുകൾ ഷെഡ്യൂൾ ചെയ്തതിലും നേരത്തെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ജീവനക്കാരുടെ ജോലി നേരത്തെ അവസാനിപ്പിക്കുവാനും സുരക്ഷിതമായി അവരെ മടക്കി അയക്കുവാനും PSNI തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.

ഉച്ചയ്ക്ക് 2 മണിയോ അതിന് മുമ്പോ തൊഴിലാളികളോട് ജോലി അവസാനിപ്പിക്കുവാൻ ശുപാർശ ചെയ്യുന്നു. സംഘർഷം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ PSNI-ക്ക് പ്രവചിക്കാൻ കഴിയാത്തതിനാൽ എല്ലാ മേഖലകളും അപകടത്തിലാണ്. നഗരമധ്യത്തിൽ ജോലി ചെയ്യാൻ നിങ്ങൾ യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽ, അപകടസാധ്യതയുള്ള വ്യക്തികൾ എന്ന നിലയിൽ നിങ്ങളുടെ ഫോൺ നമ്പറുകൾ രജിസ്റ്റർ ചെയ്യുന്നതിന് PSNI (101)-നെ മുൻകൂട്ടി ബന്ധപ്പെടുക. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ, 999 ൽ ബന്ധപ്പെടുക.

നിങ്ങളുടെ കോൾ അടിയന്തിര ശ്രദ്ധയ്ക്കായി പ്രത്യേക ലൈനിലേക്ക് ബന്ധിപ്പിക്കും. നിങ്ങളുടെ മൊബൈൽ ഫുൾ ചാർജ്ജ് ചെയ്ത് ഫുൾ വോളിയത്തിൽ സൂക്ഷിക്കുക. എല്ലാ യാത്രകളും സുരക്ഷിത വാഹനങ്ങളിലാണെന്ന് ഉറപ്പാക്കുക. പൊതുഗതാഗതം, നടത്തം, അല്ലെങ്കിൽ മോട്ടോർസൈക്കിളുകൾ എന്നിവ ഒഴിവാക്കുക. നിങ്ങളുടെ ജോലിസ്ഥലത്ത് നിന്ന് മാറി പാർക്കിംഗ് ഒഴിവാക്കുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb