gnn24x7

ഇസ്രോയുടെ SSLV-D3 വിജയകരമായി വിക്ഷേപിച്ചു; എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണം

0
292
gnn24x7

ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-ന് റോക്കറ്റ് കുതിച്ചത്.

എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്. വിക്ഷേപണവാഹനം പൂർണസജ്ജമായതായി പ്രഖ്യാപിക്കുകയും വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും. 2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി.

മൂന്നാം വിക്ഷേപണത്തിൽ ഭൗമനിരീക്ഷണോപഗ്രഹത്തെ ഭൂമിയിൽനിന്ന് 475 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക. ഒരുവർഷം പ്രവർത്തന കാലാവധിയുള്ള ഇ.ഒ.എസ്.-08 ചെറു ഉപഗ്രഹത്തിൽ മൂന്നു നിരീക്ഷണോപകരണങ്ങളാണുണ്ടാവുക. 175.5 കിലോഗ്രാമാണ് ഭാരം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7