കൊല്ലം: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ പ്രകാശിന് എതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. 354 (1) A വകുപ്പാണ് ചുമത്തിയത്.
കേസ് നാളെ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈംഗിക അതിക്രമമാണ് വി കെ പ്രകാശിനു മേൽ ചുമത്തിയിട്ടുള്ളത്.
സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb