gnn24x7

ഗവൺമെൻ്റ് പ്ലാനിന് കീഴിൽ ഫസ്റ്റ് ടൈം ബയേഴ്‌സ് സ്കീമിനായി 100 മില്യൺ യൂറോ അധികം അനുവദിക്കും

0
348
gnn24x7

ആദ്യ ഫസ്റ്റ് ടൈം ബയേഴ്‌സിന് ധനസഹായം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 100 മില്യൺ യൂറോ കൂടി അനുവദിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഭവന മന്ത്രി ഡാരഗ് ഒബ്രിയൻ ഫസ്റ്റ് ഹോം സ്കീമിനുള്ള ധനസഹായം ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്‌. ഒക്‌ടോബർ ഒന്നിന് ഗവൺമെൻ്റിൻ്റെ അന്തിമ ബജറ്റിന് മുന്നോടിയായി ചർച്ചകൾ ശക്തമാകുന്നതിനാൽ ഈ നടപടി ഉടൻ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിക്കും. ആദ്യമായി വാങ്ങുന്നവർക്ക് ലഭ്യമായ പല പിന്തുണകളും വിപുലീകരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്.

പ്രോപ്പർട്ടിയിലെ ഇക്വിറ്റിയുടെ ഒരു വിഹിതത്തിന് പകരമായി ഒരു വീടിൻ്റെ വാങ്ങൽ വിലയുടെ 30% വരെ ഫണ്ട് ചെയ്യാവുന്ന ഒരു ഷെയർഡ് ഇക്വിറ്റി സംരംഭമാണ് സ്കീം. കഴിഞ്ഞ ഏപ്രിലിൽ പദ്ധതിയിൽ 40 മില്യൺ യൂറോ അനുവദിച്ചതിനെ പിന്നാലെയാണ് അധിക നിക്ഷേപം. 8,000 പേർക്ക് വരെ പുതിയ വീടുകൾ വാങ്ങുന്നതിനായി ഫണ്ടിംഗ് ഒരു പങ്കു വഹിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതുവരെ, 11,000-ലധികം ആളുകൾ പദ്ധതിയിൽ താൽപ്പര്യം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 5,000-ത്തിലധികം പേർ ഫണ്ടിൻ്റെ നിയമത്തിന് കീഴിൽ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 14,429 പേർ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്നുവെന്ന കണക്കുകൾ ഇന്നലെ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പാർപ്പിട പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാരിൻ്റെ ഏറ്റവും പുതിയ നീക്കം. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർപ്പിടം പ്രധാന വിഷയമാകുമെന്നതിനാൽ, കൂടുതൽ വീടുകൾ നൽകുന്നതിനുള്ള സമഗ്രമായ പദ്ധതി തിങ്കളാഴ്ച സിന് ഫെയിൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7