ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർർപോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത തമിഴ് നടൻ നിഴൽകൾ രവി അവതരിപ്പിക്കുന്ന അമൃത് ലാൽ എന്ന കഥാ പാത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ഈ കഥാപാത്രത്തെ ക്കുറിച്ച് ഒരു വിവരവും വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ ചിത്രം പ്രദർശനത്തിനെത്തും വരേയും ഈ കഥാപാത്രത്തെ കാത്തിരിക്കാം. നിരവധി കൗതുകങ്ങൾ ഈ കഥാപാത്രത്തിൽ പ്രതീക്ഷിക്കാം.

തമിഴ് സിനിമക്കൊപ്പം മലയാളത്തിലും നിരവധി ചിത്രങ്ങളിൽ നിഴൽകൾ രവി അഭിനയിച്ചിട്ടുണ്ട്. കക്ക, മേൽ വിലാസം, തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ്. ഫാമിലി ത്രില്ലർ ഡ്രാമ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. അപർണ്ണാ ബാലമുരളിയാണു നായിക. വിജയരാഘവൻ, ജഗദീഷ്, നിഷാൻ, അശോകൻ, ഷെബിൻ ബൻസൺ കോട്ടയം രമേഷ്. മേജർ രവി, വൈഷ്ണുവിരാജ്, ‘ കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ്‌ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാനതൊരങ്ങളാണ്.
തിരക്കഥ, ഛായാഗ്രഹണം – ബാഹുൽ രമേഷ്.
സംഗീതം – മുജീബ് മജീദ്.
എഡിറ്റിംഗ് – സൂരജ്. ഈ.എസ്.
പ്രൊജക്റ്റ് ഡിസൈൻ്- കാക്കാസ്റ്റോറീസ് .
പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോമ്പിൾ ജേക്കബ്, ഗോകുലൻ പിലാശ്ശേരി.
പ്രൊഡക്ഷൻ കൺ ട്രോളർ – രാജേഷ് മേനോൻ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 12ന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb