ഓണത്തിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. ഐറിഷ് മലയാളികളുടെ ഓണാവേശത്തിനും ഇക്കുറി പാകിട്ടേറും. Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ‘തിരുവോണം 2024’, സെപ്റ്റംബർ 7 ശനിയാഴ്ച നടക്കും.

Cabinteely കമ്മ്യൂണിറ്റി ഹാളിൽ , രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന ഓണാഘോഷം അവിസ്മരണീയമാക്കാൻ നിരവധി കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.

ആഘോഷങ്ങൾക്ക് മാറ്റേറുവാൻ ഒരുക്കുന്ന മെഗാ തിരുവാതിരയിൽ നൂറോളം മലയാളി മങ്കമാർ പങ്കെടുക്കും. ആവേശം തീർത്ത് ‘കാർമിക് മ്യൂസിക് ബാൻഡ്’ അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ടാകും. കൂടാതെ അത്തപൂക്കളം, വടംവലി, മറ്റ്നി രവധി കലാ കായിക മത്സരങ്ങളും അരങ്ങേറും. ഏവരുടെയും മനം നിറയ്ക്കുന്ന രുചികരമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

https://bit.ly/misdonam2024 എന്ന ലിങ്ക് വഴി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
