ഐകിയയിൽ നിന്ന് 1,000 യൂറോയിലധികം വിലയുള്ള ഫർണിച്ചറുകൾ മോഷ്ടിച്ച മലയാളി നേഴ്സി ലനീഷ് ശശിയെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തിനുള്ളിൽ സ്റ്റോറിൽ നടത്തിയ രണ്ട് മോഷണങ്ങളിലായി ഇയാൾ 1,000 യൂറോയിലധികം വിലമതിക്കുന്ന ഫർണിച്ചറുകൾ മോഷ്ടിച്ചു. ലിനീഷ്മ മുമ്പൊരിക്കലും ഇത്തരം പ്രശ്‌നത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഡബ്ലിൻ ജില്ലാ കോടതി പറഞ്ഞു. സ്ഥാപനത്തിനു നഷ്ടപരിഹാരം നൽകിയതിന് ശേഷം ജഡ്ജി ട്രീസ കെല്ലി ഇയാളുടെ ക്രിമിനൽ റെക്കോർഡ് ഇല്ലാതെയാക്കി.

ഐകിയയിൽ നടന്ന രണ്ട് മോഷണക്കേസുകളിൽ ലിനീഷ് ശശി കുറ്റസമ്മതം നടത്തിയിരുന്നു. Theft and Fraud Offences Actലെ സെക്ഷൻ 4 പ്രകാരമാണ് പ്രതിക്കെതിരെ കുറ്റങ്ങൾ ചുമത്തിയത്. ലിനീഷ് ഓങ്കോളജി വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തിരുന്നതായി അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.

തൻ്റെ ജോലിക്ക് ഗാർഡ വെറ്റിംഗ് ആവശ്യമാണെന്നും ഭാവിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതിനാലും കുറ്റാരോപിതനായ ശിക്ഷാവിധി ഒഴിവാക്കണമെന്ന് അവർ ജഡ്ജിയോട് ആവശ്യപ്പെട്ടു. പ്രതി കുറ്റം സമ്മതിക്കുകയും തൻ്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ജഡ്ജി കെല്ലി ചൂണ്ടിക്കാട്ടി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































