ന്യൂജേഴ്‌സി: 2014 ജനുവരി 17 ന് അപ്രത്യക്ഷമായ വനേസ്സാ സ്‌മോള്‍ വുഡിന്റെ (46) മൃതദേഹം നദിയില്‍ മുങ്ങി കിടന്നിരുന്ന കാറില്‍ നിന്നും കണ്ടെത്തിയതായി ജനുവരി 17 വെള്ളിയാഴ്ച ന്യൂജേഴ്‌സി പോലീസ് വെളിപ്പെടുത്തി.
മേപ്പില്‍ ഷേയ്ഡില്‍ മാമസിച്ചിരുന്ന സ്‌മോള്‍വുഡിന്റെ മൃതദേഹം ചെറി ഹില്ലിലുള്ള സാലേം നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ അവിടെ മുങ്ങിക്കിടന്നിരുന്ന 2005 ക്രിസ്ലര്‍ ആന്റ് കണ്‍ട്രി വാനില്‍ നിന്നാണ് കണ്ടെത്തിയത്.
ജനുവരി 17 ന് അവസാനമായി ഇവരെ കാണുന്നത് ചെറി ഹില്ലിലെ ഡ്രൈ ക്ലീനേഴ്‌സ് സ്‌റ്റോറിലായിരുന്നു. എഫ് ബി ഐ മിസ്സിംഗ് പേഴ്‌സന്റെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തിയിരുന്നു. കാണാതായ അന്നുമുതല്‍ ഇവരുടെ സെല്‍ഫോണോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഇവര്‍ധരിച്ചിരുന്ന വെഡ്ഡിംഗ് റിംഗ് തിരിച്ചറിയലിന് സഹായിച്ചു.
കാറില്‍ നിന്നും ലഭിച്ച ശരീരാവശിഷ്ടഘ്ഘള്‍ സതേണ്‍ റീജിയണല്‍ കൊറോണേഴ്‌സ് ഓഫീസില്‍ ഓട്ടോപ്‌സിക്ക് വേണ്ടി അയച്ചിരിക്കുവാണ്.
ഇവരുടെ മരണത്തെ കുറിച്ച് കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു പോലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.