gnn24x7

ഏപ്രില്‍ 3 മുതല്‍ ന്യുയോര്‍ക്കില്‍ മൂന്നു നേരവും സൗജന്യ ഭക്ഷണ വിതരണം – പി.പി. ചെറിയാന്‍

0
718
gnn24x7

Picture

ന്യുയോര്‍ക്ക് : ഏപ്രില്‍ 3 വെള്ളി മുതല്‍ ന്യുയോര്‍ക്കില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് മൂന്നു നേരവും സൗജന്യമായി ആഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ന്യുയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ ഏപ്രില്‍ 2ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണം ന്യുയോര്‍ക്കിലെ 435 കേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുക.

ഇതിനു മുന്‍പു വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമായിരുന്നു സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നത്. രാവിലെ 7.30 നും 11.30 നും, 1.30 നുമാണ് വിതരണം. കൊറോണ വൈറസ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഭവനരഹിതര്‍ക്കും മുതിര്‍ന്നവര്‍ക്കും സിറ്റിയുടെ തീരുമാനം ആശ്വാസം പകരും. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ശരിക്കും സംഹാര താണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ജനജീവിതം ശരിക്കും സ്തംഭിച്ച നിലയിലാണ്.

തൊഴില്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, റസ്റ്റോറന്റുകള്‍, സിനിമാശാലകള്‍, പാര്‍ക്കുകള്‍, ലൈബ്രററികള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. അത്യാവശ്യത്തിനൊഴികെ വാഹനങ്ങളോ, ജനങ്ങളോ പുറത്തിറങ്ങുന്നില്ല. നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.സിറ്റിയുടെ സൗജന്യ ഭക്ഷണ വിതരണം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഭക്ഷണം ആവശ്യമുള്ളവര്‍ –877 –877– FOOD എന്ന് TEXT ചെയ്യാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here