ബെ സിററി (ടെകസസ്സ്): ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ഏഴ് വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 31 വെള്ളിയാഴ്ച ബെ സിറ്റി ബോര്‍ഡര്‍ 2200 അപ്പാര്‍ട്ട്‌മെന്റിലാണ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച കുട്ടി ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ മാതാവീയ ലോറന്‍ കെ ഡീനെ (26) പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി മറ്റഗോര്‍ഡ് കൗണ്ടി ജയിലിലടച്ചു. കുട്ടി എങ്ങനെ, എന്ന് മരിച്ചുവെന്ന് വ്യക്തമല്ലെന്ന് ഡിറ്റക്റ്റീവ് സ്റ്റീഫന്‍ ലണ്‍സ്‌ഫോര്‍ഡ് അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന 5 വയസ്സും, മൂന്ന് മാസവും പ്രായമുള്ള മറ്റ് രണ്ട് കുട്ടികളെ അവിടെ നിന്നും മാറ്റിയതായി ബെ സിറ്റി പോലീസ് പറഞ്ഞു. മരിച്ച കുട്ടി രോഗാതുരയായിരുന്നുവോ എന്നും പോലീസ് അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഡിറ്റക്റ്റീവ് യൈനാ പെരസിനം 979 345 8500 നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.