ഡിട്രോയിറ്റ്: ഐ എന്‍ ഒ സി കേരളയുടെ മിഷിഗണ്‍ ചാപ്റ്ററിന്റെ ഉത്ഘാടനം ശ്രീ വി റ്റി ബലറാം എം എല്‍ എ ജനുവരി 24 ന് വൈകിട്ട് 7 മണിയ്ക്ക് നോവയില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് നിര്‍വ്വഹിക്കും. അതോടൊപ്പം നടക്കുന്ന 71ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ഐ എന്‍ ഒ സി കേരളയുടെ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗ്ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. മിഷിഗണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ മാത്യു വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍കാല നേതാക്കളും സാമൂഹ്യ സാംസ്ക്കാരിക പ്രതിനിധികളും പങ്കെടുക്കും.
അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു മനസ്സോടെ ഒരു കുടക്കീഴില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ എന്‍ ഒ സി കേരള പ്രവര്‍ത്തിക്കുന്നത്. മിഷിഗണ്‍ ചാപ്റ്റര്‍ ഭാരവാഹികളായ ഡോ മാത്യു വര്‍ഗ്ഗീസ് (പ്രസിഡന്റ്), അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഡോ വി സി കോശി (വൈസ് പ്രസിഡന്റ്), അലന്‍ ജി ജോണ്‍ ചെന്നിത്തല (സെക്രട്ടി), സൈജന്‍ കണിയോടിക്കല്‍ (ട്രഷറര്‍), പ്രിന്‍സ് എബ്രഹാം (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഏവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.