ഒക്കലഹോമ: മാർച്ച് മൂന്നിന് നടക്കുന്ന പ്രസിഡന്റ്ഷ്യൽ പ്രൈമറി തെരഞ്ഞെടുപ്പിൽ ഒക്കലഹോമ സംസ്ഥാനത്ത് വോട്ട് റജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി ഫെബ്രുവരി 7 ന് അവസാനിക്കും.
സ്റ്റേറ്റ് ഇലക്ഷൻ ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടർ അപേക്ഷഫോം പൂരിപ്പിച്ചു ഓണ്‍ലൈൻ സമയ പരിധിക്കു മുന്‍പു അയച്ചാൽ വോട്ടു ചെയ്യുന്നതിനുള്ള അവകാശം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പോസ്റ്റ് ഓഫിസ്, ലൈബ്രററി, ലോക്കൽ ഇലക്ഷൻ ബോർഡ് എന്നിവിടങ്ങളിലും അപേക്ഷ ഫോം ലഭിക്കും.
സ്വതന്ത്ര വോട്ടർമാർക്കു ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ വോട്ട് ചെയ്യാൻ കഴിയുമെങ്കിലും റിപ്പബ്ലിക്കൻ പ്രൈമറിയിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതിയില്ല. ഒക്കലഹോമ പ്രൈമറി ബാലറ്റ് പേപ്പറിൽ 21 പ്രസിഡന്റ് സ്ഥാനാർഥികളുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 6 റിപ്പബ്ലിക്കൻസും 15 ഡമോക്രാറ്റിക് സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.
ഡിസംബർ ആറിന് മുന്‍പായി പിൻമാറാത്ത ഡമോക്രാറ്റിക് സ്ഥാനാർഥികളായ കോറി ബുക്കർ, ജൂലിയൻ കാസ്ട്രൊ എന്നിവരുടെ പേരുകളും ബാലറ്റിലുണ്ട്. ഇവർ പിന്നീട് പി·ാറിയിരുന്നു.