കണക്റ്റിക്കട്ട്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ട്രംമ്പിന് മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹാരി അറോറ ജനുവരി 21 ന് കണക്റ്റിക്കട്ട് ഹൗസിലേക്ക് 151ാമത് ഹൗസ് ഡിസ്ട്രിക്റ്റില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഷെറിക് മോസ്സിനെ 2345 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്.
അറോറക്ക് 54.41 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി 45.59 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന റിപ്പബ്ലിക്കന്‍ സംസ്ഥാന പ്രതിനിധി ഫ്രട് കാമിലൊ വിരമിച്ച സീറ്റിലായിരുന്നു മത്സരം.
ഗ്രാജുവേറ്റ് സ്കൂള്‍ പ്രവേശനത്തിനാണ് അറോറ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയത്. ടെക്‌സസ് യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ഉന്നത ബിരുദം നേടി മുന്‍ എല്‍റോണ്‍ ട്രേഡറായിരുന്ന അറോറ, ആല്‍ഫാ സ്റ്റാര്‍ട്ട് സ്ഥാപകന്‍ കൂടിയായിരുന്നു. തന്റെ വിജയം കണക്റ്റിക്കട്ട് സംസ്ഥാന രാഷ്ട്രീയ രംഗത്ത് മാറ്റങ്ങള്‍ വരുത്തുമെന്നും, ബ്ലു സ്റ്റേറ്റായി അറിയപ്പെടുന്ന സംസ്ഥാനം ട്രംമ്പിനെ തുണക്കുമെന്നും അറോറ പറഞ്ഞു.