ഇല്ലിനോയ്: ചിക്കാഗോ സംസ്ഥാന പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ഥി കെവിന്‍ ഓലിക്കലിന്റെ തിരഞ്ഞെടുപ്പ് ധനസമാഹരണത്തില്‍ വന്‍ മുന്നേറ്റം.
2019 ലെ അവസാന ക്വാര്‍ട്ടറില്‍ 170,000 ഡോളറാണ് സമാഹരിച്ചത്. മറ്റു സ്ഥാനാര്‍ഥികളുടെ ഫണ്ടുമായി തുലനം ചെയ്യുമ്പോള്‍ ഈ സംഖ്യ വളരെ വലുതാണ്.
മാര്‍ച്ചില്‍ ഇല്ലിനോയ് 16-ാം ഡിസ്ട്രിക്ടില്‍ നിന്നും ഡമോക്രാറ്റിക് െ്രെപമറി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രതിനിധി (ഡമോക്രാറ്റിക്) കാലിഷയും സ്‌റ്റോണ്‍ ബാക്കുമാണ് കെവിന്റെ എതിരാളികള്‍.
െ്രെപമറിയില്‍ രണ്ടു സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായി നല്ലൊരു മത്സരം കാഴ്ച വയ്ക്കാനാകുമെന്നാണ് കെവിന്‍ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള സംസ്ഥാന പ്രതിനിധികളുടെയും മറ്റു പല പ്രമുഖരുടെയും പിന്തുണ കെവിന് ലഭിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രൊഗ്രസ്സീവ് ഡമോക്രാറ്റായി അറിയപ്പെടുന്ന കെവിന്‍ മിഡില്‍ ക്ലാസിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു. കുടുംബ മൂല്യങ്ങളുടെ മഹത്വം ഉയര്‍ത്തി കാണിക്കുന്നതിനും കെവിന്‍ പ്രമുഖ സ്ഥാനം നല്‍കുന്നു.
ചിക്കാഗോ സ്‌ക്കോക്കിയില്‍ ജനിച്ചു വളര്‍ന്ന കെവിന്‍ ഒഹായൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ജോജൊ ഓലിക്കലിന്റെയും സൂസന്‍ ഓലിക്കലിന്റെയും മകനാണ്. ഏക സഹോദരന്‍ ജെഫ് ഓലിക്കല്‍. ഇന്ത്യാന യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ്.