gnn24x7

കൊറോേണ വൈറസ്സിനെ പ്രതിരോധിക്കാൻ ടെക്‌സസ് സുസജ്ജമെന്ന് ഗവര്‍ണ്ണര്‍ – പി.പി. ചെറിയാന്‍

0
573
gnn24x7

Picture

ഓസ്റ്റിന്‍: കൊറോണ വൈറസ്സിനെ പ്രതിരോധിക്കു ന്നതിന് ടെക്‌സസ് ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് എബറ്റ് ഇന്ന് മാര്‍ച്ച് 5ന് നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസസ്  കമ്മീഷ്ണര്‍ ജോണ്‍ ഹെല്ലര്‍സ്റ്റഡറ്റ്, ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് ചീഫ് നിം കിഡ് എന്നിവരും ഗവര്‍ണര്‍ക്കൊപ്പം കൊറോണ വൈറസ്സിനെതിരെ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന നടപടികളെ വിശദീകരിച്ചു.

ടെക്‌സസ്സില്‍ കൊവിഡ 19 പരിശോധനക്കായി ആറ് പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ സ്ഥാപിച്ചതായി ഗവര്‍ണ്ണര്‍ അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബന്ധമാണ്. ടെക്‌സസ് സംസ്ഥാനത്തെ സംബന്ധിച്ചു കൊറോണ വൈറസ് വ്യാപകമാകുന്നതിന് സാധ്യത വളരെ കുറവാണ്. ലോക്കല്‍, സ്‌റ്റേറ്റ്, ഫെഡറല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും ഗവര്‍ണ്ണര്‍ അഭ്യര്‍ത്ഥിച്ചു. ടെക്‌സസ്സില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് വൈറസ്സ് ബാധ ഉണ്ടായിരിക്കുന്നതെന്ന് ഔദ്യോഗീകമായി ഗവര്‍ണര്‍ അറിയിച്ചു. രോഗത്തെ കുറിച്ചു ഭീതിജനക വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ കൂടിവരുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഗവര്‍ണ്ണറുടെ നിര്‍ദേശം കണക്കിലെടുത്ത് അമേരിക്കയിലെ വിവിധ ക്രിസ്തീയ സഭാ വിഭാഗ നേതൃത്വം കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്നതിന് വിശ്വാസ സമൂഹം പാലിക്കേണ്ട മാദണ്ഡങ്ങളെ കുറിച്ചു മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here