gnn24x7

ജമീല ഡൈറീന്‍ ഡാളസ് കൗണ്ടിയില്‍ കോവിഡ് മൂലം മരണമടയുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിനി – പി.പി. ചെറിയാന്‍

0
649
gnn24x7

Picture

ഡാളസ്: യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലാതിരുന്ന ജമീല ഡൈറീന്‍ (17) കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ഇതോടെ ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 മൂലം മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിനിയാണ് ജമീല എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ലങ്കാസ്റ്റര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ജമീല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പു എമര്‍ജന്‍സി റൂമില്‍ വച്ചാണ് ഏപ്രില്‍ 25ന് മരിച്ചതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജന്‍കിന്‍സ് ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസിനെ ഉദ്ധരിച്ചു വെളിപ്പെടുത്തി.

ലങ്കാസ്റ്റര്‍ സിറ്റിയില്‍ കോവിഡ് മൂലം മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ജമീല. ഇവര്‍ക്ക് കൊറോണ വൈറസ് ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് സ്കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ജമീലയുടെ ആകസ്മിക വിയോഗത്തില്‍ പ്രിന്‍സിപ്പല്‍ അനുശോചനം അറിയിച്ചു.

ഡാളസ് കൗണ്ടിയില്‍ ചൊവ്വാഴ്ച ഒരൊറ്റ ദിവസം പത്തുമരണമാണ് സംഭവിച്ചത്. അതോടൊപ്പം 135 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചു. ഇത്രയും പോസിറ്റീവ് കേസുകള്‍ ഒരു ദിവസം സ്ഥിരീകരിച്ചത് ആദ്യമാണെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ അധികൃതര്‍ അറിയിച്ചു. ഡാളസിലെ ജനജീവിതം സാവകാശം സാധാരണ സ്ഥിതിയിലേക്ക് മാറുന്നതിനിടെ ഉണ്ടായ സംഭവം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here