gnn24x7

ജോ ബൈഡനു പിന്തുണയുമായി ഹില്ലരി ക്ലിന്‍റണ്‍ – പി.പി. ചെറിയാന്‍

0
755
gnn24x7

Picture

പെന്‍സില്‍വാനിയ: ബറാക്ക് ഒബാമ, എലിസബത്ത് വാറന്‍, ബെര്‍ണി സാന്‍റേഴ്‌സ് എന്നിവര്‍ക്ക് പുറകെ ഹില്ലരി ക്ലിന്‍റനും അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ വൈസ് പ്രസിഡന്‍റ് ജൊ ബൈഡനു പിന്തുണ പ്രഖ്യാപിച്ചു.

ബെര്‍ണി സാന്‍റേഴ്‌സും ജൊ ബൈഡനും സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള മത്സരം കടുത്തപ്പോള്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഇവര്‍ രണ്ടു പേരേയും ഒഴിവാക്കി ഹില്ലരി ക്ലിന്‍റനെ രംഗത്ത് കൊണ്ടുവരുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ ഹില്ലരി ജൊ ബൈഡനു പിന്തുണ പ്രഖ്യാപിച്ചതോടെ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പായി.

ഏപ്രില്‍ 28 നു നടന്ന ടൗണ്‍ഹോള്‍ യോഗത്തിലാണ് ഹില്ലരി എന്‍ഡോള്‍മെന്‍റ് വിവരം പ്രഖ്യാപിച്ചത്. ഇത്തരമൊരു നിമിഷത്തിനായി ജീവിതകാലം കാത്തിരുന്ന ഒരു വ്യക്തിയാണ് ബൈഡന്‍ എന്നും എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണദ്ദേഹമെന്നും എന്‍ഡോഴ്‌സ്‌മെന്‍റ് പ്രഖ്യാപനത്തിനുശേഷം ഹില്ലരി പറഞ്ഞു. ട്രംപിനു പകരം കമാന്‍ഡ് ഇന്‍ ചീഫ് എന്ന പദവി ഏറ്റെടുക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് ബൈഡനെന്നും ഹില്ലരി കൂട്ടി ചേര്‍ത്തു.

ഹില്ലരിയുടെ എന്‍ഡോഴ്‌സ്‌മെന്‍റ് ബൈഡനു ശക്തി പകരുമോ എന്നു വ്യക്തമാകണമെങ്കില്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പു ഫലം വരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here