gnn24x7

ട്രംമ്പിന്റെ യുദ്ധാധികാരം പരിമിതപ്പെടുത്തിയും ശാസിച്ചും യു എസ് ഹൗസ് പ്രമേയം പാസ്സാക്കി – പി പി ചെറിയാന്‍

0
416
gnn24x7

Picture

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംമ്പിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംമ്പ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യു എസ് ഹൗസ് ജനുവരി 9 വ്യാഴാഴ്ച പ്രമേയം പാസ്സാക്കി. ഭീകരാക്രമണങ്ങളില്‍ നിന്നും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുക എന്ന ചുമതലമാത്രമാണ് ട്രംമ്പ് ചെയ്തതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. ഇരു പാര്‍ട്ടികളിലും ചേരിമാറ്റം നടന്നുവെങ്കിലും പ്രമേയം 194 നെതിരെ 224 വോട്ടുകളോടെയാണ് യു എസ് ഹൗസ് പാസ്സാക്കിയത്.

യുദ്ധത്തിന് ഉത്തരവ് നല്‍കുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തണമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെളോസി പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നടപടി രാജ്യത്തിന് അപമാനകരമാണെന്ന് മൈനോറട്ടി ലീഡര്‍ കെവിന്‍ മക്കാര്‍ത്തി പറഞ്ഞു. നിലവിലുള്ള എട്ട് ഡമോക്രാറ്റിക് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാനില്‍ മിലിട്ടറി ലീഡര്‍ ഖാസിം സുലൈമീനിയെ ഇറാക് ബാഗ്ദാദ് എയര്‍പോര്‍ട്ടിന് സമീപം ഡ്രോണ് ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യു എസ് ഹൗസ് ട്രംമ്പിനെ ശാസിച്ചു. പ്രസിഡന്റ് യുദ്ധത്തെ കുറിച്ച് എന്തു തീരുമാനമെടുക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്യണമെന്നും പ്രമേയത്തില്‍ ചൂണ്ടികാണിച്ചിരുന്നു. ഇറാനെതിരെ മിലിറ്ററി ഫോഴ്‌സ് ഉപയോഗിക്കുന്നതിന് കോണ്‍ഗ്രസ് ട്രംമ്പിനെ അധികാരപ്പെടുത്തിയിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

ട്രംമ്പിനെതിരെ രാഷ്ട്രീയ നീക്കമായിട്ടാണ് ഇതിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിശേഷിപ്പിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here