gnn24x7

ന്യൂജേഴ്‌സിയില്‍ എച്ച് 1 ബി വിസയിലുള്ളവരുടെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസ് ആനുകൂല്യം – പി പി ചെറിയാന്‍

0
413
gnn24x7

Picture

ന്യൂജേഴ്‌സി: എച്ച് വണ്‍ ബി വിസയില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ന്യൂജേഴ്‌സില്‍ കോളേജ് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തണമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കികൊണ്ടുള്ള നിയമ നിര്‍മ്മാണം നടത്തി.

ഇന്ത്യന്‍ അമേരിക്കന്‍ ന്യൂജേഴ്‌സി സംസ്ഥാന സെനറ്റര്‍ വിന്‍ ഗോപാല്‍ കൊണ്ടുവന്ന പുതിയ ഭേദഗതി നിയമം സെനറ്റ് അംഗീകരിക്കുകയും, ജനുവരി 21 ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഒപ്പിടുകയും ചെയ്തതോടെ നിയമമായി.

ന്യൂജേഴ്‌സിയില്‍ ഒ1ആ വിസയില്‍ എത്തുന്നവരുടെ കുട്ടികള്‍ക്ക് ഭാരിച്ച ട്യൂഷന്‍ ഫീസ് നല്‍കേണ്ടിവരുമെന്നത് കോളേജ് യൂണിവേഴ്‌സിറ്റി പഠനത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട് വിന്‍ഗോപാല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികം ഒരു തടസ്സമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഡന്‍ സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന ന്യൂജേഴ്‌സി സംസ്ഥാനം പാസ്സാക്കിയ നിയമം മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണെന്നും വിന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. 1979 ല്‍ മാതാപിതാക്കളോടൊപ്പം കേരളത്തില്‍ നിന്നും ന്യൂജേഴ്‌സില്‍ എത്തിയ വിന്‍ഗോപാല്‍ ബിരുദാനന്തര ബിരുദദാരിയും, ന്യൂജേഴ്‌സി 11 th ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് നിയമസഭയിലെത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here