gnn24x7

ന്യൂഹാംപ്ഷെയർഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്‍റേഴ്സിനു വിജയം-പി.പി. ചെറിയാൻ

0
652
SAN FRANCISCO, CALIFORNIA - AUGUST 23: Democratic presidential candidate U.S. Sen. Bernie Sanders (I-VT) speaks during the Democratic Presidential Committee (DNC) summer meeting on August 23, 2019 in San Francisco, California. Thirteen of the democratic presidential candidates are speaking at the DNC's summer meeting. (Photo by Justin Sullivan/Getty Images)
gnn24x7

ന്യൂഹാംപ്ഷെയർ: ഫെബ്രു 11 നു അമേരിക്കൻ ഡമോക്രാറ്റിക് പ്രൈമറി തെരഞ്ഞെടുപ്പു നടന്ന  രണ്ടാമത് സംസ്ഥാനമായ  ന്യൂഹാംപ്ഷെയറിൽ  ഫലം പുറത്തുവന്നപ്പോൾ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാന്‍റേഴ്സിനു  വിജയം.

ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് പാർട്ടിക്ക് 276385 റെജിസ്ട്രേഡ് അംഗങ്ങളാണുള്ളത്. രണ്ടാം സ്ഥാനം ബെന്‍റ് കൗണ്ടി മുൻമേയറും അയോവയിൽ ഒന്നാം സ്ഥാനക്കാരനുമായ പീറ്റ ബട്ടിംഗും മൂന്നാം സ്ഥാനം എമി ക്ലൊന്പച്ചും നേടി.

ന്യൂഹാംപ്ഷെയർ പ്രൈമറിയിൽ  എലിസബത് വാറൻ നാലാം സ്ഥാനത്തുഎത്തിയപ്പോൾ  മുൻ വൈസ് പ്രസിഡന്റ്  ജൊ ബൈഡനു അഞ്ചാം സ്ഥാനം കൊണ്ട്  തൃ പ്തിപ്പെടെന്റി  വന്നു . അയോവയിൽ ജൊ ബൈഡൻ നാലാം സ്ഥാനത്തേയ്ക്ക പിന്തള്ളപ്പെട്ടിരുന്നു.

2016 ൽ ബെർണി സാന്‍റേഴ്സും ഹില്ലരി ക്ലിന്‍റണും ന്യൂഹാംപ്ഷെയർ പ്രൈമറിയിൽ ഏറ്റുമുട്ടിയപ്പോൾ വോട്ടർമാർ  പിന്തുണച്ചത് ബെർണിയെ ആയിരുന്നു. 22 പോയിന്‍റുകൾക്കാണ് ബെർണി ഹില്ലരിയെ പരാജയപ്പെടുത്തിയത്.
 രണ്ടു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ  ട്രമ്പിനു മുഖ്യ എതിരാളിയാകുമെന്നു കരുതിയിരുന്ന ജൊ ബൈഡന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് വേണം കരുതാൻ .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here