gnn24x7

പുല്‍വാമയില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചു

0
983
gnn24x7

ശ്രീനഗര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സുരക്ഷാ സൈന്യം വെടിവെച്ചു വീഴ്ത്തി. മരിച്ച ഭീകരനെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. പുല്‍വാമയുടെ ചില ഭാഗങ്ങളില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ സേന ആ ഭാഗങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലിനിടയിലാണ് ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുുതിര്‍ക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ വെടിവെപ്പ് ആരംഭിച്ചു. പ്രദേശത്ത് സൈന്യം റോന്തു ചുറ്റുന്നത് ശക്തമാക്കി.

gnn24x7