ന്യൂയോർക് -ചൈനയിൽ പതിനായിരത്തിലധികം പേരിൽ കോറോണോ വൈറസ് കണ്ടെത്തുകയും ഇരുനൂറിലധികം പേർ മരിക്കുകയും ചെയ്ത പ്രത്യക സാഹചര്യത്തിൽ ചൈന മെയിൻ ലാൻഡിലേക്കുള്ള ഡെൽറ്റ ,അമേരിക്കൻ ,യുണൈറ്റഡ് വിമാന സർവിസുകൾ നിർത്തിവെക്കുന്നതായി മൂന്ന് കമ്പനികളുടെയും വക്താക്കൾ ജനു 31നു പുറത്തിറക്കിയ പ്രസ്താവനകളിൽ പറയുന്നു.
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്തനികളുടെയും പക്ഷികളുടെയും ശ്വസനേന്ദ്രിയങ്ങളേയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവ വരെയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലെന്നാണ് ഇത്തരം രോഗങ്ങളുടെ പ്രധാന വെല്ലുവിളി.
.ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു അമേരിക്കൻ ഗവണ്മെന്റും നിർദേശിച്ചിട്ടുണ്ട് .
അമേരിക്കൻ എയർലൈൻസ് ഇന്നുമുതൽ മാർച്ച് 28 വരെയും ,ഡെൽറ്റ എയർലൈൻസ് ഫെബ്രു 6 മുതൽ ഏപ്രിൽ വരെയും ,യുണൈറ്റഡ് എയർലൈൻസ് ഫെബ്രു 6 മുതൽ 28വരെയുമാണ് തത്കാലം സർവീസ് നിർത്തിവെക്കുന്നതു .ആഗോളതലത്തിൽ മെഡിക്കൽ എമർജൻസി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം
28000 ലധികം വരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ് അറ്റെൻഡന്റ്സ് യൂണിയൻ ചൈനയിലേക്കുള്ള സർവിസുകൾ റദ്ദാക്കണമെന്ന് ഫെഡറൽ ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തിയിരുന്നു .ചൈന മെയിൻ ലാൻഡിലേക് ടിക്കറ്റ് ബുക്ചെയ്തവർക് പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്നും കമ്പനി അധികൃതർ അഭ്യർത്ഥിച്ചു