gnn24x7

കന്‍സസ് മേയര്‍ ഉഷാ റെഡ്ഡി യുഎസ് സെനറ്റ് മത്സരത്തില്‍ നിന്നും പിന്മാറി – പി.പി. ചെറിയാന്‍

0
599
gnn24x7
Picture

മന്‍ഹാട്ടന്‍ (കന്‍സാസ്): നോര്‍ത്ത് ഈസ്റ്റ് കന്‍സസ് മേയര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഉഷാ റെഡ്ഡി യുഎസ് സെനറ്റിലേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറിയതായി മേയ് 14ന് ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് എന്ന രോഗത്തിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം. പിന്‍വാങ്ങല്‍ അറിയിച്ചു നടത്തിയ പ്രസ്താവനയില്‍ റെഡ്ഡി പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നടത്തിയ ധനശേഖരണത്തില്‍ 147000 ഡോളര്‍ പിരിച്ചെടുത്തതായും ഇവര്‍ അറിയിച്ചു. നാലു ടേം റിപ്പബ്ലിക്കന്‍ സെനറ്ററായിരുന്ന പാറ്റ് റോബര്‍ട്ട്‌സ് വീണ്ടും മത്സരിക്കുന്നില്ല. എന്നതിനാല്‍ ഒഴിവു വന്ന സീറ്റിലേക്കാണ് ഉഷ മത്സരിക്കുന്നതെന്നു നേരത്തെ പ്രഖ്യാപിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇവര്‍ മത്സര രംഗത്തു നിന്നും പിന്മാറിയതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ റിട്ടയേര്‍ഡ് കന്‍സാസ് സിറ്റി അനസ്‌തേഷിയോളജിസ്റ്റും മുന്‍ സ്റ്റേറ്റ് സെനറ്ററുമായ ബാര്‍ബറ ബോളിയര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി.

മന്‍ഹാട്ടന്‍ സിറ്റി കമ്മീഷനായി 2013 ലാണ് ഉഷാ റെഡി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ വീണ്ടും ഇതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വര്‍ഷമാണ് ഒരു വര്‍ഷത്തേക്കു ഇവരെ മേയറായി തിരഞ്ഞെടുത്തത്. എലിമെന്ററി സ്കൂള്‍ മാത്ത് ടീച്ചര്‍ കൂടിയാണ് ഉഷ. മേയര്‍ എന്ന പദവിയില്‍ ഇരുന്നു മഹാമാരിക്കെതിരെ പോരാടാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here