ഡാലസ് : ഡാലസ് കൗണ്ടിയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ മരിച്ചു. ഇവിടെ കോവിഡ് വ്യാപകമായതിനു ശേഷം ഒരു ദിവസം നാലുപേര്‍ മരിക്കുന്നത് ആദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോങ് ടേം കെയര്‍ സെന്ററിലെ അന്തേവാസികളാണ് മരിച്ച നാലില്‍ മൂന്നുപേരും. നഴ്‌സിങ്ങ് ഹോം പോലുള്ള സ്ഥലങ്ങളില്‍ വൈറസ് എത്രവേഗമാണ് വ്യാപിക്കുന്നത് എന്നതിനുള്ള തെളിവാണിത്.
ഗാര്‍ലസ്റ്റ വിറ്റേഴ്‌സ് നഴ്‌സിങ്ങ് ഹോമിലെ 60 വയസ്സുകാരി, റിച്ചാര്‍ഡ്‌സന്നിലെ 90 വയസ്സുകാരന്‍, ഡാലസ്സിലെ 80 കാരന്‍ എന്നിവരാണ് നഴ്‌സിങ്ങ് ഹോമുകളില്‍ മരിച്ചത്. നാലാമത്തെയാള്‍ ഡാലസ്സില്‍ നിന്നുള്ള മറ്റൊരു ആറുപതുകാരനാണ്. ഇതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം മരിക്കുന്നവരുടെ എണ്ണം 31 ആയി. സ്ഥിരീകരിച്ച 1723 പോസറ്റീവ് കേസുകളും ഇവിടെയുണ്ട്.
സാമൂഹിക അകലം പാലിക്കണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവരും സഹകരിച്ചാല്‍ ഡാലസ് കൗണ്ടിയില്‍ കോവിഡ് ബാധിച്ചുള്ള മരണവും രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിക്കുമെന്നും ജഡ്ജി പറഞ്ഞു.




































