gnn24x7

ടെക്‌സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് നാലു വരെ അടച്ചിടും: ഗവര്‍ണര്‍ – പി.പി.ചെറിയാന്‍

0
540
gnn24x7

Picture

ഓസ്റ്റിന്‍ : കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ടെക്‌സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ്‌നാലു വരെ അടച്ചിടുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക അകല ഉത്തരവും മേയ് നാലു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

നിലവിലുള്ള ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതുകൊണ്ടു ഫെഡറല്‍ ഗൈഡ്! ലൈന്‍സിന് വിധേയമായിട്ടാണ് പുതിയ ഉത്തരവിറക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഒരേ കുടുംബത്തില്‍ ഉള്‍പ്പെടുന്നവര്‍ തന്നെ ഒരുമിച്ചു കൂടുന്നതു പരിമിതപ്പെടുത്തണം. എന്നാല്‍ ഷെല്‍ട്ടര്‍ ഇന്‍ പ്ലേയ്‌സ് അഥവാ സ്റ്റെ അറ്റ് ഹോം ഉത്തരവിറക്കുന്നതിനെക്കുറിച്ചു ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും ടെക്‌സസിലെ ജനങ്ങള്‍ കൊറോണ വൈറസിനെ കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണെന്നതിനാല്‍ പിന്നീട് അതിനെകുറിച്ചു ആലോചിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ പത്രസമ്മേളനത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് ടെക്‌സസ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ടെക്‌സസ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ ഗവര്‍ണര്‍ക്ക് സ്റ്റെ അറ്റ് ഹോം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടു കത്ത് നല്‍കിയിരുന്നു. ടെക്‌സസില്‍ ഇതുവരെ 42,992 ടെസ്റ്റുകള്‍ നടത്തിയതായും ഇതില്‍ 3,266 കേസ്സുകള്‍ പോസിറ്റീവായിരുന്നുവെന്നും 41 മരണങ്ങള്‍ സംഭവിച്ചതായും ഔദ്യോഗീകമായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് അറിയിച്ചു.

ടെക്‌സസിലെ 254 കൗണ്ടികളില്‍ 122 എണ്ണത്തിലാണ് വൈറസ് കണ്ടെത്തിയിരിക്കുന്നതെന്നും ഇവരുടെ അറിയിപ്പില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here