gnn24x7

ടെന്നസി ചുഴലിക്കൊടുങ്കാറ്റ്; മരണസംഖ്യ ഇരുപത്തിയഞ്ചായി ,ദുരന്ത മേഖലകളിൽ കർഫ്യൂ – പി പി ചെറിയാൻ

0
684
gnn24x7

ടെന്നിസി- മാർച്ച് 3 നു ചൊവാഴ്ച രാവിലെ ടെന്നിസിയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റിൽ  25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ,നാല്പതോളം  കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതായി  ടെന്നീസി എമർജൻസി മാനേജ്‌മന്റ് ഏജൻസി റിപ്പോർട്ട് ചെയ്തു. മുപ്പതോളം രക്ഷാപ്രവർത്തകക്കും പരിക്കേറ്റിട്ടുണ്ട് . പൂട്ടണം കൗണ്ടയിലാണ് കൂടുതൽ പേര് മരിച്ചത് (16).നാഷ്‌വില്ലയിലാണ് ചുഴലി മാരകമായ നാശം വിതച്ചത് . മരണവാർത്ത ടെന്നിസി ഗവർണ്ണർ ബിൽ ലി സ്‌ഥിരീകരിച്ചു .മരിച്ചവരിൽ യുവ ദമ്പതികൾ ഉൾപെടുന്നതായും,, കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നതായും  മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു .

 നിരവധി പവർ ലൈനുകൾ തകർന്നു വീണതിനാൽ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു .44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത് .  നാഷ്‌വില്ല ഫയർ ഡിപ്പാർട്മെന്റ് തകർന്ന കെട്ടിടങ്ങളിൽ തിരച്ചൽ ആരംഭിച്ചിട്ടുണ്ട്.

ഗ്യാസ് പൈപ്പലൈനിൽ ചോർച്ച അനുഭവപ്പെട്ട ജർമൻ ടൗണിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി .സൂപ്പർ ടുസ്‌ഡേയിൽ   തിരഞ്ഞെടുപ്പു  നടക്കുന്ന ചില സ്കൂളുകൾ അടച്ചിട്ടിരികയാണ് .
നാഷ്‌വില്ലയിലെ കൗണ്ടികളായ പുറ്റണം , വിൽ‌സൺ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട് .
അധികൃതർ  നാശനഷ്ടങ്ങൾ വിലയിരുത്തിവരുന്നു.തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള മോഷണം തടയുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനും  പലസ്ഥലങ്ങളിലും കാർഫു പ്രഖ്യാപിച്ചിട്ടുണ്ട്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here