gnn24x7

ഡാളസില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനം ജൂണ്‍ 11 ന്, ഡിന്നറിന് ദന്പതികള്‍ക്ക് 580,600 ഡോളര്‍ ഫീസ് – പി.പി. ചെറിയാന്‍

0
594
gnn24x7

Picture

ഡാളസ്: നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണം ഡാളസില്‍ ജൂണ്‍ 11 നു സമാപിക്കും. അന്നു വൈകിട്ടു ഹയത്ത് ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്ന ഡിന്നറിന് ദന്പതിമാരുടെ രണ്ടു സീറ്റിന് ചാര്‍ജു ചെയ്യുന്ന സംഖ്യ 580,600 ഡോളറാണ്.

കഴിഞ്ഞ മൂന്നു മാസമായി കൊറോണ വൈറസ് വ്യാപകമായതോടെ നിര്‍ത്തിവച്ചിരുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ആരംഭം റിപ്പബ്ലിക്കന്‍ കോട്ടയായി അറിയപ്പെടുന്ന ടെക്‌സസിലെ ഡാളസ് സിറ്റിയില്‍നിന്നുതന്നെ ആരംഭിക്കുകയാണെന്നു പ്രചാരണ കമ്മിറ്റി അറിയിച്ചു. ഇനി ഡാളസില്‍ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയാത്തതിനാലാണ് ഇവിടെ നടക്കുന്നത് സമാപന സമ്മേളനമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നത്.

സ്വകാര്യ ഭവനത്തിലാണ് ട്രംപുമൊത്തുള്ള ഡിന്നര്‍ ക്രമീകരിച്ചിരിക്കുന്നത്. 25 അതിഥികള്‍ക്കുമാത്രമാണ് പ്രവേശനം. ഇവരില്‍നിന്നും 7 മില്യണ്‍ തെരഞ്ഞെടുപ്പു ഫണ്ടായി സ്വീകരിക്കാനാണ് പദ്ധതി. പ്രസിഡന്‍റുമൊത്തുള്ള ഡിന്നറും ഫോട്ടോ സെഷനുമാണ് അതിഥികള്‍ക്ക് ലഭിക്കുക.

ഡാളസിലെ പരിപാടിക്കുശേഷം അടുത്തത് ന്യൂജേഴ്‌സിയിലാണ്. അവിടെ ഒരാള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രവേശന ഫീസ് 250, 000 (6 മില്യണ്‍) ഡോളറാണ്.

ഇത്രയും സംഖ്യ നല്‍കി പ്രസിഡന്‍റുമൊത്തു ഡിന്നറിനും ഫോട്ടോയ്ക്കും തയാറായിട്ടുള്ളത് നിരവധി പേരാണ്. പക്ഷേ എല്ലാവര്‍ക്കും അതിന് അവസരം ലഭിക്കില്ലെന്നതാണ് വസ്തുത.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here