gnn24x7

പാമ്പുകള്‍ കൂട്ടമായി ഇണചേരല്‍ പാര്‍ക്ക് ഭാഗീകമായി അടച്ചു – പി.പി. ചെറിയാന്‍

0
639
gnn24x7

Picture

ലക്ക് ലാന്റ്(ഫ്‌ളോറിഡ): പ്രണയദിനം ആഘോഷിക്കാന്‍ അമേരിക്കന്‍ ജനത ഒരുങ്ങുന്നതിന് ഒരു ദിവസം മുമ്പ് പാമ്പുകള്‍ കൂട്ടമായി പ്രണയദിനം ആഘോഷിക്കുവാന്‍ ഒരുങ്ങിയതു ലേക്ക്‌ലാന്റ് സിറ്റി പബ്ലിക്ക് പാര്‍ക്ക് ഭാഗീകമായി അടച്ചിടുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ഫെബ്രുവരി 13 വ്യാഴാഴ്ചയായിരുന്നു സംഭവം. ലേക്ക്‌ലാന്റ് സിറ്റിയിലെ ലേക്ക് ഹോളിങ്ങ്‌സ് വര്‍ത്തില്‍ നിന്നും ഒരു കൂട്ടം പാമ്പുകള്‍ ലേക്ക് ലാന്റ് പാര്‍ക്കില്‍ ഒത്തുചേര്‍ന്ന് ഇണചേരല്‍ ആരംഭിച്ചു. അസാധാരണമായ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പാര്‍ക്ക് അധികൃതര്‍ അപകടം സൂചിപ്പിക്കുന്ന റിബ്ബണുകള്‍ പാമ്പുകള്‍ക്ക് ചുറ്റും മറച്ചു പൊതു ജനങ്ങളെ അവിടെ നിന്നും അകറ്റി നിര്‍ത്തി.

ആദ്യം അധികൃതര്‍ ഭയപ്പെട്ടത് ഈ പാമ്പുകള്‍ വിഷമുള്ളവയാണെന്നായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ഇവ വിഷമുള്ളവയല്ലെന്ന് കണ്ടെത്തിയെങ്കിലും, ഇവ ഇണ ചേരല്‍ സമയത്ത് ശല്യപ്പെടുത്തുന്നതു കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുമെന്നതിനാല്‍ പാര്‍ക്കിനു സമീപം പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു. ഇതു വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിക്കുന്നതാണെന്ന് പാക്ക് അധികൃതര്‍ പറഞ്ഞു. പാക്കിന്റെ പ്രവര്‍ത്തനം തല്‍ക്കാലം നിറുത്തിവെച്ചുവെങ്കിലും അസാധാരണ സംഭവം വീക്ഷിക്കുന്നതിന് നിരവധി ആളുകള്‍ അവിടെ നേരത്തെതന്നെ എത്തിചേര്‍ന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here