gnn24x7

രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

0
762
gnn24x7

Picture

ടെക്‌സസ് : രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്സില്‍ 20 വയസ്സുകാരനെ അറസ്റ്റു ചെയ്തു ജാമ്യമില്ലാതെ ടെക്‌സസ് ജയിലിലടച്ചു. സാമുവേല്‍ എന്‍റിക് ലോപസ് (20) എന്ന യുവാവിനെയാണ് ഏപ്രില്‍ 18 ശനിയാഴ്ച രണ്ടു ക്യാപിറ്റല്‍ മര്‍ഡര്‍ ചാര്‍ജ് ചെയ്തു വെബ്കൗണ്ടി (ടെക്‌സസ്) ജയിലിലടച്ചത്.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എന്തോ കുറ്റകൃത്യം നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വീടിനകത്തു നിന്നു മൂന്നുപേരുടെ മൃതദേഹവും വീടിന് ഒരു മൈല്‍ അകലെ രണ്ടു വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 16 വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ തെളിവുകള്‍ സമീപ പ്രദേശത്തുള്ള ക്യാമറകളില്‍ നിന്നാണു പൊലീസിനു ലഭിച്ചത്. ഈ തെളിവുകള്‍ ലോപസിനെ പിന്തുടര്‍ന്ന് അറസ്റ്റു ചെയ്യുന്നതിന് പൊലീസിനെ സഹായിച്ചു.

കുട്ടികള്‍ക്കെതിരായ ലൈംഗീക പീഡനത്തിന് 2019 ല്‍ ലോപസിനെ അറസ്റ്റു ചെയ്തു കേസ്സെടുത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൂട്ട കൊലപാതകത്തിന് ലോപസിനെ പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണ്. ലോപസ് ലറ്റഡൊ ഫാമിലിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വെളിപ്പെടുത്തുന്നതിനു പൊലീസ് വിസമ്മതിച്ചു. ടെക്‌സസ് നിയമനുസരിച്ച് വധശിക്ഷയോ, പരോളില്ലാതെ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here