gnn24x7

ചിക്കാഗോയില്‍ വ്യാഴാഴ്ച വീണ്ടും ഒരു മില്യൺ ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം

0
279
gnn24x7

പി.പി. ചെറിയാന്‍

ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില  കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ  ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന്  സഹായ ഹസ്തവുമായി ചിക്കാഗോ എക്‌സ് മേയറോള്‍ സ്ഥാനാര്‍ത്ഥി വില്ലി വില്‍സണ്‍.

മാർച്ച് 24 വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചിക്കാഗോയിലെ തിരഞ്ഞെടുക്കപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ഒരു മില്യൺ(1000000)ഡോളര്‍ വിലവരുന്ന  സൗജന്യ ഗ്യാസ് വിതരണം നടത്തുന്നത്‌. ഒരാള്‍ക്ക് 50 ഡോളര്‍ വിലയ്ക്കുള്ള ഗ്യാസാണ് ലഭിക്കുക.ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ  വ്യാഴാഴ്ച ചിക്കാഗോയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 200,000 ഡോളറിന്റെ  സൗജന്യ ഗ്യാസ് വിതരണം നടത്തിയിരുന്നു . നിരവധി പേരാണ് ഗ്യാസ് സ്റ്റേഷനുകൾക്കു മുൻപിൽ എത്തിയിരുന്നത്. ഗ്യാസ് വാങ്ങാൻ എത്തിയവരുടെ നീണ്ട നിര വാഹന ഗതാഗതം തടസ്സപെടുത്തിയിരുന്നു. ഇത്തവണ തിരക്ക് നിയന്ത്രിക്കുന്നതിന്  കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.  

യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ 2.50 മുതല്‍ 2.75 വിലയുണ്ടായിരുന്ന ഒരു ഗ്യാസിന്റെ വില 4 മുതല്‍ 4.50 വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ ഈസമയത്തേക്കാള്‍ അമ്പത് ശതമാനം വര്‍ധനവ്. വില്ലി വില്‍സണ്‍ കാണിച്ച മാതൃക പിന്തുടര്‍ന്ന് സ്വന്തം ഗ്യാസ് സ്റ്റേഷനുകളിലെ വില കുറയ്ക്കുന്നതിന് പല ഗ്യാസ് സ്റ്റേഷന്‍ ഉടമസ്ഥരും തീരുമാനിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here