gnn24x7

യുഎസിൽ ആൾക്കൂട്ടത്തിലേക്ക് വാഹനമിടിച്ച് കയറ്റി 10 മരണം; 30 പേർക്ക് പരിക്ക്

0
238
gnn24x7

ബുധനാഴ്ച രാവിലെ സെൻട്രൽ ന്യൂ ഓർലിയാൻസിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞുകയറി 10 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു.നഗരത്തിലെ പ്രശസ്തമായ ബർബൺ സ്ട്രീറ്റ് ഏരിയയിലാണ് സംഭവം. സംഭവം തീവ്രവാദ ആക്രമണമാണെന്ന് അമേരിക്കന്‍ പൊലീസ് സ്ഥിരീകരിച്ചു. അപകടം നടന്ന ന്യൂ ഓര്‍ലിയന്‍സ് നഗരത്തിലെ മേയറും സംഭവം തീവ്രവാദആക്രമണമാണെന്ന് സ്ഥിരീകരിച്ചു. വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ച് കറയറി ശേഷം പുറത്തിറങ്ങിയ ഡ്രൈവര്‍ തോക്കുപയോഗിച്ച് ഒരു വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

പുതുവത്സരദിനമായ ജനവരി 1 രാവിലെയാണ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആളുകള്‍ നടന്നിരുന്ന തെരുവിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. തീവ്രവാദ ആക്രമണം നടന്ന പ്രദേശം നൈറ്റ് ലൈഫിന് പേര് കേട്ട ഒന്നാണ്. അതിനാല്‍ രാത്രി ഏറെ വൈകിയിട്ടും നല്ല തിരക്കുണ്ടായിരുന്നു. 10 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു. വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല. ജനവരി 20ന് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് ഇത്തരമൊരു തീവ്രവാദആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയില്ല. ആക്രമണത്തിന്റെ സ്വഭാവം നോക്കിയാണ് അമേരിക്കന്‍ പൊലീസായ എഫ് ബിഐ ഇത് തീവ്രവാദ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7