മിഷിഗണിലെ ലാൻസിംഗിലെ ഷോപ്പിംഗ് സെന്റർ പാർക്കിംഗ് സ്ഥലത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ അഞ്ച് പേർക്ക് വെടിയേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ 1 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. വെടിയേറ്റവരുടെ  പ്രായം 16 മുതൽ 26 വരെയാണ്. ഇതിൽ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ലാൻസിങ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയിൽ പറയുന്നു. പ്രതികളെ  കണ്ടെത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അവർ മറ്റ് ഏജൻസികളോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായി  വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ഉദ്യോഗസ്ഥർ ചിലരെ  കസ്റ്റഡിയിലെടുത്ത് തോക്കുകൾ കണ്ടെടുത്തുവെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഗൺ വയലൻസ് ആർക്കൈവ് പ്രകാരം യുഎസിൽ ഈ വർഷം ഇതുവരെ നടന്ന 418 കൂട്ട വെടിവയ്പ്പുകളിൽ ഒന്നാണ് ഈ സംഭവം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
 
                






