gnn24x7

കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍

0
282
gnn24x7

വാഷിംഗ്ടണ്‍: കൊവിഡ് 19 മൂലം 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ മരണപ്പെട്ടത് 865 പേരെന്ന് റിപ്പോര്‍ട്ടുകള്‍. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല തയ്യാറാക്കിയ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച രാത്രി 8:30 ന് 3,008 ആയിരുന്ന മരണസംഖ്യ ചൊവ്വാഴ്ച രാത്രി 8.30 ആകുമ്പോഴേക്കും 3,873 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇപ്പോള്‍ 188,172 സ്ഥിരീകരിച്ച കേസുകളുണ്ട്. ഇറ്റലി, സ്‌പെയിന്‍, ചൈന എന്നീ രാജ്യങ്ങളെക്കാളും മുന്നിലാണിപ്പോള്‍ അമേരിക്ക.

വളരെ ദുഷ്‌ക്കരമായ രണ്ടാഴ്ചയായിരിക്കും അമേരിക്ക നേരിടേണ്ടി വരിക എന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് വൈറസ് മൂലം 240000 അമേരിക്കക്കാര്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

ന്യൂയോര്‍ക്ക് ന്യൂജേഴ്സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്ന ബാധിത മേഖലയായി തുടരുന്നത്. 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here