gnn24x7

കൊറോണ; പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ

0
189
gnn24x7

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ ഉണ്ടാക്കിയ സമ്പത്തിക പ്രതിസന്ധകൾക്കിടയിലും ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിലുറച്ച് സർക്കാർ. ഇതിനായി പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ പണം  ട്രഷറിയിൽ നിന്നും കൈമാറിയത്.

ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നതാണെന്നും പണം പിൻവലിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് സർക്കാർ വിശദീകരണം. പവന്‍ഹാന്‍സ്‌ കമ്പനിയിൽ നിന്നും  1.7 കോടി രൂപക്കാണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. ഇതിന്റെ അഡ്വാൻസ് തുകയായാണ്  1.5കോടി രൂപ ഇപ്പോൾ നൽകിയത്.
സംസ്ഥനത്ത് പൊലീസ് സേനയുടേതുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്.

ഇതിനെതിരെ പ്രപക്,ം രംഗത്തെത്തുകയും വൻവിവാദങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here