gnn24x7

കാലിഫോർണിയയിൽ 21 വീടുകൾ തകർത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി -പി പി ചെറിയാൻ

0
325
gnn24x7

കാലിഫോർണിയ: വന്യജീവി ഉദ്യോഗസ്ഥർ ‘ഹാങ്ക് ദി ടാങ്ക്’ എന്ന് വിളിക്കപ്പെടുന്ന 500 പൗണ്ട് ഭാരമുള്ള ഒരു വലിയ കരടിയെ  വെള്ളിയാഴ്ച പിടികൂടി. 2022 മുതൽ ലേക് താഹോ പ്രദേശത്ത് ഭീതി പരത്തിയ, 21 വീടുകൾ തകർത്ത 500 പൗണ്ട് ഭാരമുള്ള കറുത്ത കരടിയെ പിടികൂടിയതായി കാലിഫോർണിയ വന്യജീവി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്വത്ത് നാശനഷ്ടങ്ങൾക്ക് ശേഷം നാട്ടുകാർ കരടിയെ “ഹാങ്ക് ദി ടാങ്ക്” എന്നാണ് വിളിച്ചിരുന്നത്. അടുത്തിടെ ഹോം ബ്രേക്ക്-ഇൻസിൽ പിടിക്കപ്പെട്ടിരുന്ന കരടിയുടെ മൂന്ന് കുഞ്ഞുങ്ങളേയും ഇപ്പോൾ  പിടികൂടിയ കരടിയേയും കൊളറാഡോയിലെ വന്യജീവി സങ്കേതത്തിലേക്ക് അയക്കുമെന്നും കാലിഫോർണിയ മത്സ്യ-വന്യജീവി വകുപ്പ് അറിയിച്ചു.

2022 ഫെബ്രുവരിയിൽ,  കരടിക്ക് “ആളുകളോടുള്ള ഭയം നഷ്ടപ്പെട്ടു”. പോലീസിന്റെ പെയിന്റ്ബോൾ, ബീൻ ബാഗുകൾ, സൈറണുകൾ, സ്റ്റൺ ഗണ്ണുകൾ എന്നിവ ഉപയോഗിച്ച് തടയാൻ കഴിഞ്ഞിരുന്നില്ല. പെൺ കരടി ഹാങ്ക്, കുറഞ്ഞത് 21 വ്യത്യസ്‌ത വീടുകൾ തകർക്കുന്നതിനും മറ്റ് “വ്യാപകമായ സ്വത്ത് നാശത്തിനും” ഉത്തരവാദിയാണെന്ന് ഡിഎൻഎ തെളിവുകൾ സ്ഥിരീകരിച്ചു. കാലിഫോർണിയ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ പറഞ്ഞു.

കാലിഫോർണിയയിലെ ഫിഷ് ആന്റ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച പിടികൂടിയ കരടി ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ ഭൂരിഭാഗവും മഞ്ഞുകാലത്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിയുടെ അനന്തരഫലവും പ്രദേശത്തെ ചെറിയ ഭക്ഷണ ലഭ്യതയും കരടികൾ ഹൈബർനേറ്റ് ചെയ്യാതിരിക്കാൻ കാരണമായി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7