gnn24x7

ക്രിസ്ത്യൻ ഫോട്ടോഗ്രാഫറെ സ്വവർഗ്ഗ വിവാഹ ഫോട്ടോ എടുക്കുന്നതിന് നിർബന്ധിക്കാനാവില്ല – കോടതി – പി.പി.ചെറിയാൻ

0
246
gnn24x7

Picture

ലൂയിസ് വില്ല :- ക്രിസ്തീയ ഫോട്ടോഗ്രാഫറായ ചെൽസി നെൽസനെ സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോക്കുവേണ്ടി നിർബന്ധിക്കാനാവില്ലെന്ന് യു എസ് ഡിസ്ട്രിക് ജഡ്ജ് ജസ്റ്റിൻ ആർവാക്കർ . ഇതു സംബന്ധിച്ചുള്ള താൽക്കാലിക ഉത്തരവ് ആഗസ്റ്റ് 14 വെള്ളിയാഴ്ചയാണ് കോടതി പുറപ്പെടുവിച്ചത്.സ്വന്തമായി ഫോട്ടോഗ്രാഫി, എഡിറ്റിംഗ് , വെഡ്ഡിങ് ബ്ളോഗിങ് എന്നിവ നടത്തിക്കൊടുക്കുന്ന സ്റ്റുഡിയോയുടെ ഉടമയാണ് ചെൽസി.  ലൂയിസ് വില്ല സിറ്റിയുടെ ആന്റി ഡിസ്ക്രിമിനേഷൻ നിയമമനുസരിച്ച് സ്വവർഗ്ഗ വിവാഹത്തിന്റെ ഫോട്ടോ എടുത്തു കൊടുക്കണമെന്ന ആവശ്യമാണ് ചെൽസി കോടതിയിൽ ചോദ്യം ചെയ്തത് . ഇത് തന്റെ ഫസ്റ്റ് അമെന്റ്മെന്റ് റൈറ്റ്സിന്റെ ലംഘനമാണെന്ന് ചെൽസി കോടതിയിൽ വാദിച്ചു.അലയൻസ് ഡിഫെൻസിംഗ് ഫ്രീഡമാണ് ചെൽസിക്കു വേണ്ടി കോടതിയിൽ വാദിച്ചത്.  ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്നും ഇത് പരിരക്ഷിക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്നും കോടതി വിധിയെഴുതി മറ്റുള്ളവരെ ഇതിനു വേണ്ടി നിർബന്ധിക്കാനാവില്ല.. കോടതി ചൂണ്ടിക്കാട്ടി.മതപരമായ സംഘടനകൾക്കും വ്യക്തികൾക്കു ഇവരുടെ വിശ്വാസം വച്ചുപുലർത്തുന്നതിനുള്ള ഭരണഘടനാ അവകാശമാണ് ഫസ്റ്റ് അമെന്റ്മെന്റിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ട്രമ്പ് ഭരണകൂട ചെൽസിയുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് റുവേനെ കോടതിയിൽ സപ്പോർട്ടിംഗ് രേഖകൾ സമർപ്പിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here