gnn24x7

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ടീഷര്‍ട്ട് ധരിച്ച കുട്ടിയെ ഡേ കെയറില്‍ നിന്നു പുറത്താക്കി – പി.പി. ചെറിയാന്‍

0
376
gnn24x7

അര്‍ക്കന്‍സാസ് : ആറു വയസ്സുള്ള ലിറ്റില്‍ ജേര്‍ണി ബ്രോക്ക്മാന്‍ ഡേ കെയറില്‍ എത്തിയത് മനോഹരമായ ടീഷര്‍ട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷര്‍ട്ടില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്‌സ് ലേണിങ്ങ് സെന്റര്‍ അധികൃതര്‍ക്ക് രസിച്ചില്ല. സ്കൂളില്‍ ഇരിക്കുന്നത് അനുവദിക്കാതെ വീട്ടിലേക്കു പറഞ്ഞയച്ചു.

കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവല്‍ ബ്രോക്ക്മാന്‍ പറഞ്ഞു. കുട്ടി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ സത്യമാണ് എഴുതിയിരുന്നതെന്നും അതില്‍ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുമാണ് മാതാവ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

ചെറിയ കുട്ടികളുടെ മനസ്സില്‍ ജാതി സ്പര്‍ധ ജനിപ്പിക്കുന്നതിനേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടയാക്കുക എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികളെ കാണാത്തതിന് കുട്ടി നിലവിളിച്ചുവെന്നും കുട്ടിയെ ആശ്വസിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടിയെന്നും മാതാവ് പറഞ്ഞു.

എന്നല്‍ സംഭവത്തെക്കുറിച്ചു പ്രതികരിക്കുവാന്‍ സ്കൂള്‍ ഡയറക്ടര്‍ പട്രീഷ ബൗണ്‍ വിസമ്മതിച്ചു. ഡെ കെയര്‍ മാതാപിതാക്കളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള സ്ഥലമല്ല എന്നു ഡയറക്ടര്‍ എഴുതി തയാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ച ഇവിടെ സജീവമായിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here