gnn24x7

ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാതിരുന്ന ഇരട്ടക്കുട്ടികൾക് ജന്മം നൽകിയ അമ്മയെ നാടുകടത്തി

0
258
gnn24x7

ഹ്യൂസ്റ്റൺ(ടെക്സാസ്): അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷൻ ഹിയറിങ് നഷ്ടമായതിന് ഒരു അമ്മയെ അടുത്തിടെ മെക്സിക്കോയിലേക്ക് നാടുകടത്തി.

സെപ്തംബറിൽ ഹൂസ്റ്റണിൽ ജനിച്ചതും യു.എസ് പൗരന്മാരുമായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള അമ്മയെയും അവരുടെ നാല് മക്കളെയും മെക്സിക്കോയിലേക്ക് നാടുകടത്തിയതായി കുടുംബം അറിയിച്ചു.

23 വയസ്സുള്ള സലാസർ-ഹിനോജോസയുടെ ഇരട്ടകളെ സെപ്റ്റംബറിൽ എമർജൻസി സി-സെക്ഷൻ വഴി പ്രസവിക്കേണ്ടിവന്നു, കൂടാതെ വീട്ടിൽ സുഖം പ്രാപിക്കാൻ ദീർഘ വിശ്രമത്തിന് നിർദ്ദേശവും നൽകിയിരുന്നു. ഇതോടെ ഒക്ടോബർ 9-ന് ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാൻ കഴിഞ്ഞില്ല.

മെക്‌സിക്കൻ പൗരനായ സലാസർ-ഹിനോജോസ 2019ൽ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരുന്നു. അവരുടെ സാഹചര്യം ഇമിഗ്രേഷൻ കോടതിയെ അറിയിച്ചതായും വാദം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചതായും കുടുംബത്തിൻ്റെ അഭിഭാഷകൻ അവകാശപ്പെടുന്നു.

തൻ്റെ കേസ് ചർച്ച ചെയ്യാൻ ഡിസംബർ 10ന് ടെക്‌സാസിലെ ഗ്രീൻസ്‌പോയിൻ്റിൽ റിപ്പോർട്ട് ചെയ്യാൻ സലാസർ-ഹിനോജോസയെ ഫോണിൽ അറിയിച്ചു. എന്നിരുന്നാലും, മീറ്റിംഗിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും നാല് കുട്ടികളോടൊപ്പം മെക്സിക്കോയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സലാസർ-ഹിനോജോസയുടെ അഭിഭാഷകർ ഇൻസ്‌പെക്ടർ ജനറലിന് പരാതി നൽകാനും ഇമിഗ്രേഷൻ പെറ്റീഷനുകൾ നൽകാനും ശ്രമിക്കുന്നുണ്ട്.

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7