ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എല്ലാവർഷവും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 47-മത് ആനന്ദ് ബസാർ ഓഗസ്റ്റ് 31 ശനിയാഴ്ച, ഉച്ചതിരിഞ്ഞു 4:30 മുതൽ ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ (,7300 റഫ് റൈഡേഴ്സ് ട്രയൽ,ഫ്രിസ്കോ, TX 75034)വിവിധ പരിപാടികളോടെ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. കനിക കപൂർ & റോബോ ഗണേഷ് എന്നിവരുടെ തത്സമയ പ്രകടനം, പരേഡ്, കുട്ടികളുടെ വിനോദം, ഭക്ഷണം,ഷോപ്പിംഗ് എന്നിവ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റ് സന്ദർശിക്കുക: www.iant.org (http://www.iant.org/)
റിപ്പോർട്ട് – പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb