gnn24x7

മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19; അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു

0
276
gnn24x7

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 എന്ന സംശയത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസിന്റെ (എ.പി) ഓഫീസ് അടച്ചു. വാഷിംഗ്ടണ്‍ ഡി.സിയിലെ എ.പിയുടെ ഓഫീസാണ് അടച്ചത്.

കൊവിഡ് 19 സ്ഥിരീകരിച്ചയാളുമായി ഈ മാധ്യമപ്രവര്‍ത്തകന് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതായി അറിയിച്ചതോടെയാണ് ഓഫീസ് അടച്ചത്.

കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ നേരത്തെ സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എ.പിയുടെ മാധ്യമപ്രവര്‍ത്തകനും പങ്കെടുത്തിരുന്നു. എ.പിയിലെ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകനും കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതോടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ് കമ്പനി.

അതേസമയം വൈറസ് ഭീതിയില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയില്‍ ഇതിനോടകം 40 പേരാണ് മരിച്ചിട്ടുള്ളത്.
വൈറസ് വ്യാപനത്തെ നേരിടുന്നതിനായി 5,000 കോടി യു.എസ് ഡോളര്‍ സഹായമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. രോഗത്തെ ചെറുക്കാന്‍ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പെയിനില്‍ ഇതുവരെ 120 പേര്‍ മരിച്ചു. അടുത്ത 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇന്ന് ഇക്കാര്യത്തില്‍ സ്പെയിന്‍ അന്തിമതീരുമാനമെടുക്കും.

കൊവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,374 ആയി. ഒന്നരലക്ഷത്തോളം പേരാണ് 122 രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here