gnn24x7

അറ്റ്‌ലാന്റാ മേയറിനും ഭര്‍ത്താവിനും കോവിഡ് 19 സ്ഥിരീകരിച്ചു – പി പി ചെറിയാന്‍

0
266
gnn24x7

Picture

അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മേയര്‍ കീഷാ ലാന്‍സിനും ഭര്‍ത്താവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കീഷാ തന്നെ വെളിപ്പെടുത്തി. കോവിഡ് 19ന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ച മുന്‍പ് പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭര്‍ത്താവ് കൂടുതല്‍ സമയം ഉറങ്ങുന്നതു കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതെന്നു മേയര്‍ പറഞ്ഞു.


തിങ്കളാഴ്ച റിസല്‍ട്ട് വന്നപ്പോള്‍ ഇരുവര്‍ക്കും പോസിറ്റീവാണെന്ന് കണ്ടെത്തിയതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും മേയര്‍ പറയുന്നു. എങ്ങനെയാണ് വൈറസ് തങ്ങളില്‍ എത്തിയതെന്ന് അറിയില്ല. കഴിഞ്ഞ വാരാന്ത്യം എട്ടു വയസ്സായ കുട്ടി വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തേണ്ടി വന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളായും മറ്റു ചിലരുമായും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അതാകാം വൈറസ് ബാധിതയ്ക്കു കാരണമെന്നു കരുതുന്നതായും മേയര്‍ പറഞ്ഞു.

അടുത്ത രണ്ടാഴ്ച ക്വാറന്റീന്‍ കഴിയാനാണ് തീരുമാനം. കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അറ്റ്‌ലാന്റായിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തയായ നേതാവ് കീഷാ, ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് ഷോര്‍ട്ട് ലിസ്റ്റില്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here