വാഷിംഗ്ടണ്‍: ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട രണ്ട് നായ്ക്കളാണ് ജോണെ ബൈഡനും യുഎസിന്റെ പ്രഥമ വനിത ജിൽ ബൈഡനും ഉള്ളത്.വൈറ്റ് ഹൗസിലേക്ക് മാറിയപ്പോൾ ഇരുവരുടെയും വളർത്ത് നായകളായ ച്യാമ്പും മേജറും കൂടെ ഉണ്ടായിരുന്നു.
എന്നാൽ ജീവനക്കാരനെ ആക്രമിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ വൈറ്റ് ഹൗസില്‍ നിന്നും ബൈഡന്റെ ഡെലാവേറിലുള്ള വീട്ടിലേക്ക് തിരിച്ചയച്ചു. നായയുടെ അക്രമസ്വഭാവം കണക്കിലെടുത്താണ് രണ്ട് നായ്ക്കളെയും വൈറ്റ് ഹൗസില്‍ നിന്നും പുറത്താക്കിയത്.
2018ലാണ് ചാംപ്, മേജര്‍ എന്നീ പേരുള്ള രണ്ട് നായ്ക്കളെ ബൈഡന്‍ ദത്തെടുക്കുന്നത്. മേജര്‍ നേരത്തെയും പല വേദികളില്‍ ആളുകള്‍ക്ക് നേരെ കുരക്കുകയും ചാടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.