gnn24x7

ചൈന മൂന്നു വര്‍ഷത്തിനുള്ളില്‍ അതിര്‍ത്തിയിലെ പ്രതിരോധം ഇരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്

0
310
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന ഏതാണ്ട് 13 ഓളം പുതിയ സൈനിക താവളങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പില്‍. ഇതില്‍ ഏതാണ്ട് മൂന്ന് എയര്‍ ബെയ്‌സുകള്‍, അഞ്ച് സ്ഥിരമായ എയര്‍ ഡിഫന്‍സ് പൊസിഷനുകള്‍, അഞ്ചോളം ഹെലിപോര്‍ട്ടുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏതാണ്ട് ഇന്ത്യ-ചൈന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിന് (LAC) സമീപത്താണ് ഈ പുതിയ വിന്യാസത്തിന് ചൈന ഒരുങ്ങുന്നത്. അഞ്ച് ഹെലിപോര്‍ട്ടുകളില്‍ നാലണ്ണെം ഈ കഴിഞ്ഞ മെയ് മാസത്തിന് ശേഷം നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ ഡോക്‌ലാമിലെ പ്രതിസന്ധിക്ക് ശേഷമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ചൈന അതിര്‍ത്തിയില്‍ തങ്ങളുടെ സൈനിക വിന്യാസം ഇരട്ടിയാക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് വിവരങ്ങള്‍ ലഭിച്ചത്. ഇന്ത്യയുമായി ദീര്‍ഘകാലത്തേക്ക് അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ദീര്‍ഘവീക്ഷണത്തിലാണ് ഈ പുതിയ വിന്യാസം എന്നുവേണും ഇന്ത്യ കരുതാന്‍.

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ മോസ്‌കോയില്‍ വച്ച് നടന്ന ചര്‍ച്ചപ്രകാരം പൊതുവായ സൈനിക വിന്യാസങ്ങള്‍ ഇരു രാജ്യങ്ങളും ബോര്‍ഡറില്‍ ചെയ്യില്ലെന്നും സമാധാനത്തിനായി ഒരുമിച്ച് നില്‍ക്കുമെന്നും തീരുമാനിച്ചതിനെ തുടര്‍ന്നും ചൈന തങ്ങളുടെ സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുവാനുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതും ഇന്ത്യയെ സംബന്ധിച്ചിടത്ത് പ്രാധാന്യമേറുന്ന വസ്തുതയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here