gnn24x7

ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ആയുധ വിതരണം നടത്തുന്നു

0
252
gnn24x7

ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ രാത്രികാലങ്ങളില്‍ റിമോട്ട് നിയന്ത്രിത കൊച്ചു വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ഭീകര്‍ക്കും മറ്റും ആയുധം എത്തിച്ചു കൊടുക്കുന്നതായി ശ്രീനഗര്‍ പോലീസ്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അഖ്‌നൂര്‍ മേഖലകളില്‍ നിന്നും എ.കെ. 47, റൈഫിള്‍, ഗ്രനേഡ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.

കുറച്ചു കാലങ്ങളായി രാത്രികാലങ്ങളില്‍ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കടത്തി ഡ്രോണ്‍ പറക്കുന്നുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകര്‍ക്ക് വേണ്ടി പാകിസ്ഥാന്‍ ആയുധങ്ങള്‍ കടത്തുകയാണ് എന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇന്ത്യ-പാക് നിയന്ത്രണ രേഖയുടെ ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരത്തായി ആയുധങ്ങള്‍ കണ്ടെത്തിയത്. ഭീകര സംഘടകളുമായുള്ള ആയുധ കടത്തിന്റെ ബന്ധത്തിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു. (ചിത്രം:twitter.com/rajatp TOI)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here