gnn24x7

അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി – സണ്ണി മാളിയേക്കല്‍

0
256
gnn24x7
Picture

ഡാളസ്; അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതിയുയരുന്നു. അടുത്തയിടെ ഒരു അമേരിക്കന്‍ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപെട്ട ഒരു നഴ്‌സിംഗ് ബിരുദധാരിയായ മലയാളി പെണ്‍കുട്ടിയുടെ കഥ കേരളലിയിപ്പിക്കുന്നതാണ്.

കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം സി മത്തായിയുടെ മകന്‍ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിങ് വിസയില്‍ അമേരിക്കയിലെ നോര്‍ത്ത് കരോളിനായില്‍ എത്തിയ ബെന്നി ഒരു മലയാളി റസ്‌റ്റോറന്‍റ് ജോലി ലഭിക്കുകയും, 2014 മാര്‍ച്ച് 14, തീയതി നോര്‍ത്ത് കരോളിന യിലെ ഓറഞ്ച് കൗണ്ടി യില്‍ വച്ച് പോര്‍ട്ടോറിക്കന്‍ വംശജയായ വനേസ ലീ പെര്‍ഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു.

2015 കണ്ടീഷണല്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോര്‍ മാരി “മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ഒരു ബിഎസ്സി നേഴ്‌സിങ് പാസായ സാധു പെന്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ അവധിക്ക് ശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയ ബെന്നി പിന്നീട് വരുന്നത് 2016 ലാണ്. തന്നെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും “എന്‍റെ അപ്പയേയും അമ്മയേയും നോക്കുവാന്‍ ആണ് നിന്നെ കല്യാണം കഴിച്ചത് “എന്ന് ഭീഷിണിപ്പെടുത്തി കോതമംഗലത്തെ വീട്ടില്‍ ഹൗസ് അറസ്റ്റില്‍ ആക്കി മൊബൈല്‍ ഫോണ്‍ എടുത്തു മാറ്റുകയും ചെയ്തു .മാത്രമല്ല പവര്‍ ഓഫ് അറ്റോണി പ്രകാരം വിവാഹ മോചനത്തിന് ശ്രമിച്ചു. സത്യാവസ്ഥ മനസ്സിലാക്കിയ കോടതി വിവാഹ മോചന കേസ് തള്ളുകയും ചെയ്തു.

തന്റെ സ്ത്രീധനം ആയി കിട്ടിയ 72 പവന്‍ സ്വര്‍ണം വിറ്റ് കിട്ടിയ തുക അമേരിക്കയിലേക്ക് കടത്തി ഫാമിലി ഡോളര്‍ എന്ന ഒരു ബിസിനസ് സ്ഥാപിക്കുവാന്‍ ശ്രമിച്ചു എന്നും പെണ്‍കുട്ടി മനസ്സിലാക്കി. ഇതിനോടകം ഈ ചതി മനസ്സിലാക്കിയ നല്ലവരായ സുഹൃത്തുക്കളും നാട്ടുകാരും കോതമംഗലം പോലീസ് സ്‌റ്റേഷന്‍ ചേര്‍ന്ന് കേസ് ഫയല്‍ ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെത്തുടര്‍ന് ബെന്നിയുടെ കോതമംഗലത്തെ വീട്ടിലെത്തി തെളിവെടുത്ത് പോലീസുകാര്‍ക്ക് സത്യസ്ഥിതി ബോധ്യപ്പെടുകയും ചെയ്തു .

ക്രൂരമായ വിവാഹ തട്ടിപ്പ് നടത്തിയ ബെന്നിയുടെ വിവരങ്ങള്‍ എന്‍ആര്‍ഐ സെല്ലിലേക്ക് വിടുകയും ലുക്കൗട്ട് നോട്ടീസ് വഴി ഇപ്പോള്‍ അറസ്റ്റിനുള്ള ശ്രമം നടന്നുവരുന്നു. ഇതിനോടകം ഡല്‍ഹിയിലെ വനിതാകമ്മീഷനും പരാതികള്‍ അയച്ചു കഴിഞ്ഞു. കൃത്യമായ ഇടപെടലുകളുടെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് എല്ലാ പഴുതുകളും അടച്ചാണ് ബെന്നിയെ കൂട്ടരെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

വിവരങ്ങള്‍ മനസ്സിലാക്കിയ അമേരിക്കയിലെ മലയാളി സമൂഹം ഞെട്ടിയിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി ഇതിനകം തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ബോധവത്കരണം നടത്തുന്നതിനും, അമേരിക്കന്‍ മലയാളി സമൂഹത്തിനു തന്നെ അപമാനകരമായ ഇത്തരം തട്ടിപ്പുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനു സഹായകരമായ അടിയന്തിര നടപടിയെടുക്കണമെന്നും അമേരിക്കന്‍ മലയാളി സമൂഹത്തോടു ഡാളസിലെ ആദ്യകാല പ്രവാസിയും, വ്യവസായ പ്രമുഖനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനും, ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റുമായ സണ്ണി മാളിയേക്കല്‍ അഭ്യര്‍ത്ഥിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here